ദിവസവും സര്‍ക്കാരിനെ അപമാനിക്കുന്നത് നിര്‍ത്തി വസ്തുതാപരമായി സംസാരിക്കണം; ധനമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നാണ് വിമര്‍ശനം. ദിവസവും സര്‍ക്കാരിനെ അപമാനിക്കുന്നത് നിര്‍ത്തി പ്രതിപക്ഷ നേതാവ് വസ്തുതാപരമായി സംസാരിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷമാണ്. എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? ഒരു കര്‍ഷകനെയും സര്‍ക്കാര്‍ പണയം വയ്ക്കുന്നില്ല. സര്‍ക്കാരാണ് കര്‍ഷകര്‍ക്ക് പണം നല്‍കുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രം പ്രതിപക്ഷ സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിആര്‍എസ് വായ്പയുടെ പേരില്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Leave A Comment