കേരളത്തിന് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
മാള: കേന്ദ്രഗവണ്മെന്റ് കേരളത്തിന് നൽകേണ്ടതായ തുക കൃത്യമായി നല്കാത്തതാണ് നമ്മുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം നിരന്തരം ഇതാവശ്യപ്പെടുകയാണ്.പെൻഷൻ, ശമ്പളം തുടങ്ങിയ ദൈനദിന ആവശ്യങ്ങൾക്ക് സംസ്ഥാനം ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം ടി എൻ പ്രതാപൻ ഈ വിഷയം ലോകസഭയിൽ അടിയന്തിര പ്രമേയമായി അവതരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ബാലഗോപാൽ മാളയിൽ പറഞ്ഞു.
Leave A Comment