വണ്ടിപ്പെരിയാർ കേസ്: 'പ്രതിയുടെ സി.പി.എം ബന്ധത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടോ': വിഡി സതീശൻ
തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ കേസ് കോടതിയില്‍ പരാജയപ്പെട്ടതിന് പിന്നില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാര്‍ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലെ പ്രതിക്ക് പാര്‍ട്ടി ബന്ധം ഉള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. വണ്ടിപ്പെരിയാറിലെ പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധമാണ് തെളിവ് നശിപ്പിക്കപ്പെടാന്‍ കാരണമെന്ന് പൊതുസമൂഹം സംശയിക്കുന്നതായും സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു. കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടിരുന്നു.
Leave A Comment