കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങള്‍ സംസ്ഥാന വ്യാപകം; സംയമനം കൈവിടാതെ പൊലീസും
മാള: കരിങ്കൊടി കാണിച്ച കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ സംസ്ഥാന വ്യാപകം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാരിക്കേഡുകള്‍ കയര്‍ കെട്ടി പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ നിയന്ത്രണമേറ്റെടുത്തു.
യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. എത്ര പ്രകോപനമുണ്ടായാലും പ്രവര്‍ത്തകരോട് സംയമനം കൈവിടാതെയാണ് നിലവില്‍ പൊലീസ് നീക്കം.
കൊച്ചിയില്‍ എംജി റോഡില്‍ ഡിസിസി പ്രസിഡന്റ് അടക്കം പ്രതിഷേധത്തിലുണ്ട്. സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്തമായി പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് ബാരിക്കേഡ് നിയന്ത്രിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നത്.
വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നേരിയ സംഘര്‍ഷങ്ങളുണ്ടായി. കൊച്ചിയില്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ ജലപീരങ്കിയില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
മാളയിൽ കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കെ പി സി സി യുടെ ആഹ്വാന പ്രകാരം ഇന്ന് കേരളത്തിൽ 526 പോലീസ് സ്റ്റേഷനുകളിലേക്ക് ആറു ലക്ഷം കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന മാർച്ചിൻ്റെ ഭാഗമായാണ് മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള അന്നമനട, മാള, കുഴൂർ, പൊയ്യ മണ്ഡലങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ മാള പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത് .
മാള പഞ്ചായത്ത് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം മാള ടൗൺ ചുറ്റി പോലീസ് സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞു. പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി വി.എ.അബ്ദുൾ കരീം ഉൽഘാടനം ചെയ്തു. മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ.എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എ.എ.അഷ്റഫ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാക്കളായ പി.ഡി.ജോസ്, കെ.കെ.രവി നമ്പൂതിരി , സോയ് കോലഞ്ചേരി , വക്കച്ചൻ അമ്പൂക്കൻ, എം.എ ജോജോ, ഫൗസി പ്ലാക്കൽ, സാജൻ കൊടിയൻ, ഡേയ്സി തോമസ്, നിർമ്മൽ സി പാത്താടൻ, പി.കെ.തിലകൻ, സാബു കൈതാരൻ, ശോഭന ഗോകുൽനാഥ്, പ്രേമ കെ.ആർ, ഔസേപ്പച്ചൻ ജോസ്, സന്തോഷ് ആത്തപ്പിള്ളി, മുരളി വാക്കയിൽ എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂരിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് നൂറ് മീറ്റർ അകലെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ആവേശ തിമിർപ്പിൽ ബാരിക്കേഡ് തള്ളി നീക്കാൻ പ്രവർത്തകർ ശ്രമിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി.
തുടർന്ന് നടന്ന മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഇ.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.വി.എം. മൊഹിയുദ്ദീൻ, എറിയാട് ബ്ലോക്ക് പ്രസിഡൻ്റ് സി.എം.മൊയ്തു, പി.എസ്.മുജീബ് റഹ്മാൻ, പി.എ.മനാഫ്, പി.കെ.മുഹമ്മദ്, ടി.എം.കുഞ്ഞുമൊയ്തീൻ, വി.എം.ജോണി, എം.പി.സോണി ,അയ്യൂബ് കരൂപ്പടന്ന, ഇ.എസ് മുഹമ്മദ് സഗീർ, കെ.എം.സാദത്ത്, ജോസഫ് ദേവസി, നിഷാഫ് കുര്യാപ്പിളളി, കെ.പി.സുനിൽകുമാർ, എന്നിവർ പ്രസംഗിച്ചു.
Leave A Comment