കേരളം

ഗവർണറുടെ വഴിവക്കിലെ പ്രതിഷേധം: പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെ റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി.

പ്രതിഷേധങ്ങൾക്കു പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. തനിക്കെതിരേ പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാ രാണെന്നും അക്രമികൾക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് ഗവർണർ പറഞ്ഞത്.

കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചത്. നാടകീയ രംഗങ്ങൾക്കൊടുവിൽ, പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്.

Leave A Comment