ആളെക്കൊല്ലി മോഴയാന ആദ്യമുണ്ടായിരുന്ന സ്ഥലത്തല്ല; മണ്ണുണ്ടി കോളനി പരിസരത്തെന്ന് സിഗ്നല്‍
മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള നടപടികൾ നീളാൻ സാധ്യതയെന്ന് അധികൃതർ. ദൗത്യ സംഘം അരികിലെത്തിയപ്പോൾ ആന സ്ഥാനം മാറിയിട്ടുണ്ട്. മണ്ണുണ്ടി കോളനി പരിസരത്തേക്ക് നീങ്ങിയതായി സൂചന ലഭിച്ചെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. എല്ലാ സാഹചര്യവും അനുകൂലമായാൽ മാത്രമേ ആനയെ മയക്കുവെടി വെക്കുകയുള്ളൂ.കഴിഞ്ഞ ദിവസം നടത്തിയ തണ്ണീർക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഏറെ മുൻകരുതലോടെയാണ് ദൗത്യസംഘത്തിന്റെ നീക്കം. മണിക്കൂറുകൽ നീണ്ട ശ്രമത്തിനൊടുവിൽ മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർക്കൊമ്പൻ രാമപുര ക്യാംപിനെത്തിച്ചപ്പോഴേയ്ക്കും ചരിഞ്ഞിരുന്നു.
Leave A Comment