കേരളം

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധപെരുമാറ്റത്തിന് അധ്യാപകനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തില്‍ പെരുമാറിയ പ്രഥമാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി വി ശിവന്‍കുട്ടി. കുന്നംകുളം എം.ജെ.ഡി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ പി.ജി ബിജുവിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷന്‍ ആവശ്യവുമായി പോയപ്പോള്‍ സ്‌കൂളില്‍ നിന്നുണ്ടായ ദുരനുഭവം വിദ്യാര്‍ഥിയുടെ മാതാവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി വി ശിവന്‍കുട്ടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മിഷണറിനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

Leave A Comment