കേരളം

എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്; പോര് കടുപ്പിച്ച് അടൂർ പ്രകാശും വി ജോയ്‍യും

തിരുവനന്തപുരം: ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്ന പല മണ്ഡലങ്ങളിലും ഏകപക്ഷീയ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്. യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 

കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശും സിപിഎമ്മിന്‍റെ വി ജോയ്‍യും ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ലീഡ് നിലയും മാറി മറിയുന്നുണ്ട്.  പക്ഷേ ഇനി എണ്ണാനുള്ളത് സിപിഎം അനുകൂല പ്രദേശങ്ങളാണ് എന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.

Leave A Comment