കേരളം

തദ്ദേശ വാര്‍ഡ് വിഭജനം; ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് വിജ്ഞാപനം

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ.ബിജു,എസ്.ഹരികിഷോർ, കെ.വാസുകി എന്നിവർ അംഗങ്ങളാണ്. 

ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ ബില്ല് പാസാക്കിയിരുന്നു.

Leave A Comment