ഒ ആർ കേളു പുതിയ മന്ത്രി
തിരുവനന്തപുരം: കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല.
പട്ടികജാതി ക്ഷേമ വകുപ്പ് മാത്രമാണ് കേളുവിന് നല്‍കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനും കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
Leave A Comment