കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററിനായി 2.40 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കായി വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്ററിന് 3 മാസത്തെ വാടകയായി 2.40 കോടി രൂപ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ഏർപ്പെടുത്തിയിട്ടുള്ള ട്രഷറി നിയന്ത്രണം മറികടന്നാണ് തുക നൽകുന്നത്. ചിപ്സാൻ ഏവിയേഷനിൽ നിന്ന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണ് നിലവിൽ ഉപയോഗിക്കുന്നത്. 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് വാടക.
Leave A Comment