കേരളം

എച്ച് 1 എൻ 1 ബാധിച്ച് സ്ത്രീ മരിച്ചു; മലപ്പുറത്ത് ആശങ്ക

മലപ്പുറം: മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശി സൈഫുന്നീസയാണ് മരിച്ചത്. 47 വയസ്സായിരുന്നു. പനി ബാധിച്ച് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്. പൊന്നാനി മേഖലയില്‍ വ്യാപകമായി പടരുകയാണ്. മലേറിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടരുന്നുണ്ട്.

മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. നിലമ്പൂരില്‍ മലമ്പനി സ്ഥിരീകരിച്ചത് അതിഥി തൊഴിലാളിക്കാണ്.

Leave A Comment