കേരളം

അട്ടപ്പാടി മധു കൊലക്കേസിലെ പതിനാലാം സാക്ഷിയും കൂറുമാറി


മണ്ണാർക്കാട്:  പതിനാലാം സാക്ഷിയായ ആനന്ദ് ഇന്ന് കൂറുമാറി. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണെന്നും കേസിൽ നിന്ന് പിൻമാറുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും മധുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു.
12-ാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അനിൽകുമാർ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. വിചാരണ തുടങ്ങിയപ്പോൾ തന്നെ സാക്ഷി കൂറുമാറി. മധുവിനെ അറിയില്ലെന്നും പൊലീസിന്‍റെ സമ്മർദ്ദത്തെ തുടർന്ന് നേരത്തെ കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും അനിൽകുമാർ കോടതിയെ അറിയിച്ചു.

Leave A Comment