കേരളം

എഡിജിപി അജിത് കുമാറിനെതിരെ നടപടിയില്ല; കൂടിക്കാഴ്ച ഡിജിപി അന്വേഷിക്കും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടതില്‍ ഉടന്‍ നടപടിയില്ല. ആര്‍.എസ്.എസുമായുള്ള കൂടിക്കാഴ്ച ഡിജിപി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി എല്‍.ഡി.എഫിന്റെ നിര്‍ണായക യോഗത്തില്‍ വ്യക്തമാക്കി. 

മുന്നണിയോഗത്തിന്റെ അജണ്ടയില്‍ അജിത് കുമാറിന്റെ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ആര്‍ജെഡി നേതാവ് വറുഗീസ് ജോര്‍ജാണ് ഈ വിഷയം അവതരിപ്പിച്ചത്. സിപിഐ ഉള്‍പ്പെടയുള്ള ഘടകക്ഷികള്‍ നടപടി ആവശ്യപ്പെട്ടു. എന്നാല്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ മാത്രമാണ് ഡിജിപിയുടെ സംഘം അന്വേഷിച്ചിരുന്നത്. എന്നാല്‍ അതോടൊപ്പം കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഒരുമാസത്തിനുള്ളില്‍ സംഘം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കും.നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചതായി വറുഗീസ് ജോര്‍ജും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. യോഗതീരുമാനം കണ്‍വീനര്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് യോഗശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

Leave A Comment