കേരളം

ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനി

കൊച്ചി: സുപ്രീംകോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ജാമ്യത്തിനായി വേഗത്തില്‍ വിചാരണ കോടതിയെ സമീപിക്കാന്‍ പള്‍സര്‍ സുനി.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ സുനിയുടെ ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിയാണ് തീരുമാനിക്കുന്നത്. ഒരാഴ്ചയ്ക്കകം ജാമ്യം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.പ്രോസിക്യൂഷന്റെ വാദം കൂടി കേട്ടതിന് ശേഷമായിരിക്കും ജാമ്യ വ്യവസ്ഥകളില്‍ അന്തിമ തീരുമാനം എടുക്കുക.

വിചാരണ തടവുകാരനായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പത്ത് തവണ തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമിപിച്ച് ജാമ്യം നേടിയത്.

Leave A Comment