കേരളം

കെഎസ്‍യു- എസ്എഫ്ഐ സംഘർഷം; രണ്ട് ജില്ലകളില്‍ ചൊവ്വാഴ്ച കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഒക്‌ടോബര്‍ 22) രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ ചൊവ്വാഴ്‌ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

കട്ടപ്പന ഗവൺമെന്‍റ് കോളേജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌‍യു പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചുവെന്ന് കെഎസ്‌‍യു ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ആലപ്പുഴയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തെന്ന് കെഎസ്‍യു നേതൃത്വം വ്യക്തമാക്കി.

Leave A Comment