കേരളം

ഈ മാസവും സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസവും കെ.എസ്.ഇ.ബി സര്‍ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 10 പൈസ വച്ചാണ് ഈടാക്കുക. റഗുലേറ്ററി കമീഷന്‍ അംഗീകരിച്ച 9 പൈസയും തുടരും. ഇതുള്‍പ്പെടെ ഈ മാസം യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ്. സെപ്തംബര്‍ മാസം ഉണ്ടായ 28.73 കോടി അധിക ചെലവാണ് കെ.എസ്.ഇ.ബി പിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വൈദ്യുതി നിരക്കിലെ വര്‍ധനയെന്നാണ് സൂചന. ഈ വര്‍ഷം യൂണിറ്റിന് 30 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

നിലവിലെ താരിഫിന്റെ കാലാവധി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍നവംബര്‍ 30 വരെയാക്കി നീട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സര്‍ക്കാരിന്റെ താല്‍പര്യം കൂടി കണക്കിലെടുത്തേ കമ്മീഷന്‍ താരിഫ് പ്രഖ്യാപിക്കൂ. അതിനാലാണ് മൂന്നാം വട്ടവും നിലവിലെ താരിഫ് നീട്ടിയത്.

Leave A Comment