കേരളം

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്‌ കൂവക്കാടിനെ ഇന്ന് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും

ചങ്ങനാശേരി അതിരൂപതാംഗം ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ഇന്ന് നടക്കും. മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. സ്ഥാനാരോഹണ സമയത്ത് ജോര്‍ജ് കൂവക്കാടിന്റെ മാതൃ ഇടവകയായ മാമൂട് ലൂര്‍ദ് മാതാ പള്ളിയിലും ചങ്ങനാശ്ശേരി രൂപതയിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.

തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പുതിയ കര്‍ദ്ദിനാള്‍മാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വത്തിക്കാന്‍ സമയം രാവിലെ ഒമ്പതരയ്ക്ക് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍പാപ്പയോടൊപ്പം പുതിയ കര്‍ദ്ദിനാള്‍മാരും കാര്‍മികത്വം വഹിക്കും.

Leave A Comment