കേരളം

അപൂർവ നടപടി; വണ്ടിപ്പെരിയാര്‍ പോക്‌സോ കോടതി വെറുതെ വിട്ട അര്‍ജുന്‍ കീഴടങ്ങണം: ഹൈക്കോടതി

കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വെറുതെവിട്ട അര്‍ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ബോണ്ട് നല്‍കിയാല്‍ അര്‍ജുനെ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞു.

കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദേശിക്കുന്നത് അപൂര്‍വ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave A Comment