വിഴിഞ്ഞം പദ്ധതി ഇന്ത്യാ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തും: പ്രധാനമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ഇന്ത്യാ സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യാ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി വിമർശിച്ചു.
വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിച്ച ശേഷമുള്ള പ്രസംഗത്തിനി ടെയായിരുന്നു വിമർശനം. മുഖ്യമന്ത്രിയോടാണ് എനിക്ക് പറയാനുള്ളത്, നിങ്ങൾ ഇന്ത്യ സഖ്യത്തിൻറെ നെടുംതൂണാണ്, ശശി തരൂരും ഇവിടെ ഇരി ക്കുന്നുണ്ട്. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്താൻ പോകുന്നെന്ന് മോദി പറഞ്ഞു.
അതേസമയം വിഴിഞ്ഞം പദ്ധതി രാജ്യത്തിൻറെ അഭിമാനമാണെന്നും പു രോഗതിയിലേക്കുള്ള ചുവടുവെപ്പാണെന്നും മോദി പറഞ്ഞു. 8800 കോടി രൂപ ചെലവിട്ടാണു തുറമുഖം നിർമിക്കുന്നത്. ഇതുവരെ 75 ശതമാനത്തി ൽ അധികം ട്രാൻഷിപ്പ്‌മെൻ്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്.
ഇതിന് മാറ്റം വരികയാണ്. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങൾക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകമാകുമെന്നും മോദി പറഞ്ഞു.
Leave A Comment