വരും മണിക്കൂറുകളിലും മഴ കനക്കും; രണ്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാജില്ലകളിലും ഓറഞ്ച് അലര്‍ടാണ്. കാസര്‍കോടും കണ്ണൂരും നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വരുന്ന മൂന്ന് മണിക്കൂറില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയ്ക്കും സാധ്യത.
Leave A Comment