വൈദ്യുതി തടസ്സം വാട്സാപ്പിലും അറിയിക്കാം
തിരുവനന്തപുരം: വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ വാട്‌സാപ്പ് സന്ദേശമയച്ചും അറിയിക്കാം. ഇതിന് കെഎസ്ഇബി അവസരമൊരുക്കി. 9496001912 എന്ന നമ്പറില്‍ വിളിച്ചോ വാട്‌സാപ്പ് സന്ദേശമയച്ചോ പരാതിപ്പെടാം. കെഎസ്ഇബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറായ 1912-ല്‍ വിളിച്ചും വൈദ്യുത തടസ്സം പരാതിപ്പെടാം. അതേസമയം, വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ 9496010101 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.
ഇത് അപകടം അറിയിക്കാന്‍ മാത്രമുള്ള നമ്പറാണ്. കനത്ത കാറ്റും മഴയും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇലക്‌ട്രിക്കല്‍ സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അതാത് സര്‍ക്കിള്‍ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് വിളിച്ച് പരാതി അറിയിക്കാന്‍ കഴിയും.
Leave A Comment