കേരളം

വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ കടിയേറ്റു, ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു

ആലപ്പുഴ:  പൂച്ചയുടെ കടിയേറ്റ്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുത്തിയതോട്‌ പഞ്ചായത്ത്‌ 4-ാം വാര്‍ഡ്‌ പറയകാട്‌ ഇടമുറി ശശിധരന്‍(72) ആണ്‌ മരിച്ചത്‌.

കഴിഞ്ഞ 21നു വൈകിട്ട്‌ ഏഴിനു വല്ലേത്തോട്‌ മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിനു സമീപമാണു സംഭവം. വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുളള ശ്രമത്തിനിടെ കടിയേറ്റിരുന്നു. തുറവൂര്‍ താലൂക്കാശുപത്രിയില്‍ കുത്തിവയ്‌പെടുത്തു. തുടര്‍ന്ന്‌ കുത്തിവയ്‌പ്‌ എടുക്കുന്നതിനു മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെയാണു മരണം.

അതേ സമയം മരണകാരണം അധികൃതര്‍ വ്യക്തമാക്കാത്തതിനെതിരെ കുടുംബം പരാതി ഉന്നയിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Leave A Comment