കർക്കിടക വാവ് : സുരക്ഷ ശക്തമാക്കി പോലീസ്
ആലുവ : റൂറൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നടക്കുന്ന കർക്കടകവാവ് ബലിതർപ്പണത്തിനായി 750 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. ആലുവ ശിവരാത്രി മണപ്പുറത്ത് മാത്രം 400 ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കായി ഉണ്ടാകും. ആലുവയിൽ രണ്ട് ഡിവൈ.എസ്.പി.മാർ നേതൃത്വം നൽകും. റൂറൽ എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തിൽ ക്ഷേത്രവും മണപ്പുറവും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഡിവൈ.എസ്.പി. പി.കെ. ശിവൻകുട്ടി, ആർ. റാഫി, എസ്.എച്ച്.ഒ. എൽ. അനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Leave A Comment