കേരളം

മുഖ്യമന്ത്രിയുടെ അടുത്തേക്ക് നായ, കാലുകൊണ്ട് ആട്ടിയകറ്റി സുരക്ഷാ ഉദ്യോഗസ്ഥർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് അടുത്തേക്ക് നായ ഓടിയെത്തി. സുരക്ഷ ജീവനക്കാര്‍ നായയെ കാലുകൊണ്ട് ആട്ടിയകറ്റുകയായിരുന്നു.ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി എകെജി ഭവനിലേക്ക് കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം.

കാറിന്റെ ഡോര്‍ തുറന്നിറങ്ങാന്‍ തുടങ്ങവേ ആണ് നായ മുഖ്യമന്ത്രിയുടെ അടുക്കലേക്ക് ഓടിയെത്തിയത്. ഉടന്‍ കാറിന്റെ സമീപമുണ്ടായിരുന്നു കേരള പൊലീസിലെ സുരക്ഷ ജീവനക്കാര്‍ നായയെ കാലു കൊണ്ട് ആട്ടിയകറ്റുകയായിരുന്നു.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായിരിക്കെ, വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം സംബന്ധിച്ച മുന്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ എന്തു നടപടിയെടുത്തു, നായകടി ശല്യം നേരിടാന്‍ എന്തു നടപടി ഉദ്ദേശിക്കുന്നു എന്നെല്ലാം വ്യക്തമാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

Leave A Comment