കേരളം

കാര്യവട്ടം സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി, നടപടി ഇന്ത്യയുടെ കളി നടക്കാനിരിക്കെ

തിരുവനന്തപുരം: വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. 2 കോടി 36 ലക്ഷം രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഈ മാസം 28-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരം നടക്കാനിരിക്കെയാണ് കെ.എസ്.ഇ.ബിയുടെ നടപടി.

“ഈ മാസം 13-നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. 28-ന് നടക്കാനിരിക്കുന്ന മത്സരത്തിന്റെ സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട് കെ.സി.എയും (കേരള ക്രിക്കറ്റ് അസോസിയേഷന്‍) സിറ്റി പോലീസ് കമ്മീഷണറും വിളിച്ച യോഗത്തിനായി മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച കാര്യം അറിയുന്നത്. ഇക്കാരണത്താല്‍ തന്നെ വൈദ്യുതിയില്ലാത്ത ഹാളില്‍വെച്ചാണ് യോഗം നടന്നത്.

“വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാല്‍ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്ററിന്റെ സഹായത്തോടെയാണെന്ന് കെ.സി.എ അറിയിച്ചു. വരും ദിവസങ്ങളും തല്‍സ്ഥിതി തുടരുകയാണെങ്കില്‍ അത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മൈതാനം സജ്ജമാക്കുന്ന പ്രവൃത്തികളെ കാര്യമായി ബാധിക്കുമെന്നും കെ.സി.എ കൂട്ടിച്ചേര്‍ത്തു.

Leave A Comment