കേരളം

ഗവർണർ ആർഎസ്എസ് മേധാവിയെ കണ്ടു; കൂടിക്കാഴ്ച തൃശ്ശൂരിൽ പ്രാദേശിക നേതാവിന്റെ വീട്ടിൽ

മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. തൃശ്ശൂര്‍ ആനക്കല്ലിലെ പ്രാദേശിക ആര്‍.എസ്.എസ്. നേതാവ് മണികണ്ഠന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍- മോഹന്‍ ഭാഗവത് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

ആനക്കല്ലില്‍ മണികണ്ഠന്റെ വീട്ടിലായിരുന്നു മോഹന്‍ ഭാഗവത് ഉണ്ടായിരുന്നത്. ഈ വീട്ടിലേക്കാണ് ഗവര്‍ണര്‍ എത്തിയത്. ഗവര്‍ണര്‍ അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കാതെ ആയിരുന്നു ഗവര്‍ണറുടെ മടക്കം.

Leave A Comment