കേരളം

ചാവക്കാട് കുരങ്ങ് വസൂരി മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി

തൃശൂര്‍ : ചാവക്കാട് കുരങ്ങ് വസൂരി മരണവുമായി ബന്ധപ്പെട്ട്  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ  മന്ത്രി കെ.രാജന്‍. മരിച്ചയാളുമായി സമ്പര്‍ക്കമുള്ള 21 പേര്‍ നിരീക്ഷണത്തിലുണ്ട്.എന്നാല്‍ ആർക്കും രോഗ ലക്ഷണങ്ങളില്ല.

 മരിച്ച യുവാവിന് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണ്. 21 ന് രോഗം പകർന്നിരുന്നെങ്കിൽ മറ്റുള്ളവർക്ക് ലക്ഷണം ഉണ്ടാകേണ്ട സമയം കഴിഞ്ഞെന്നും കെ.രാജന്‍ പറഞ്ഞു.
വിദേശത്ത് നിന്ന് വരുന്നവരില്‍ ചെറിയ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരെ കാണണമെന്നും മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave A Comment