ഒറ്റപ്പാലത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു, കേസിൽ 14 പ്രതികൾ
പാലക്കാട് : ഒറ്റപ്പാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ എത്തിച്ചായിരുന്നു പീഡനം. 14 പ്രതികളാണ് കേസിലുള്ളതെന്ന് പൊലീസ് പറഞ്ഞു. കേസുകൾ അതത് ജില്ലകളിലേക്ക് കൈമാറുമെന്നും ഒറ്റപ്പാലം പൊലീസ് വ്യക്തമാക്കി.
Leave A Comment