കാലവർഷം പിൻവാങ്ങുന്നു; തുലാവർഷം രണ്ടു ദിവസത്തിനകം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം തുലാവർഷപ്പെയ്ത്ത് തുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷത്തിന്റെ പിൻവാങ്ങലും തുലാവർഷത്തിന്റെ വരവും ഒരുമിച്ചുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്താക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോടു കൂടിയ മഴ കേരളത്തിന്റെ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ട്. എന്നാൽ തുലാവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രണ്ടു ദിവസത്തിനകം കാലവർഷം രാജ്യത്തു നിന്നു പിൻവാങ്ങാനും തുലാവർഷം പെയ്തു തുടങ്ങാനുമുള്ള സാഹചര്യങ്ങൾ അനുകൂലമാണെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
Leave A Comment