കേരളം

ഭാഷാധ്യാപക സമരം വിജയം കണ്ടു; സമരത്തിന്റെ ചൂടാറും മുമ്പേ കലോത്സവ സൈറ്റിൽ അപ്ഡേഷൻ

തൃശൂര്‍ : കേരള സ്കൂൾ കലോത്സവം വെബ്സൈറ്റിൽ ഒടുവില്‍ തിരുത്ത്. ഭാഷാ അധ്യാപകരുടെ സമരത്തെ തുടര്‍ന്നാണ്‌ തിരുത്ത് നടത്താന്‍ അധ്യാപകര്‍ തയ്യാറായത്. അറബി- സംസ്കൃത ഭാഷകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ജനറൽ കലോത്സവത്തില്‍ പങ്കെടുക്കാനാകില്ല എന്ന വ്യവസ്ഥയാണ്‌ ഭാഷാ അധ്യാപകരുടെ സമരം മൂലം അധികൃതര്‍ മാറ്റിയത്. ഇതോടെ സ്കൂള്‍ കലോസവത്തിലെ ജനറല്‍ കാറ്റഗറി മത്സരങ്ങളില്‍ ഭാഷാ കലോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മത്സരിക്കാം. വെബ്‌ സൈറ്റില്‍ ഇതിനുള്ള  അപ്ഡേഷൻ വന്നതായി സ്ഥീകരിച്ചു. 

കേരളത്തിലെ 14 വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുമ്പിലും തിരുവനന്തപുരം ഡി ജി ഓഫീസിനു മുന്നിലും ഭാഷാധ്യാപക സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ധർണയും മാർച്ചിനും ശേഷമാണ് ഭാഷ പഠിക്കുന്ന വിദ്യാർഥികൾക്ക് തുടർന്ന് വന്നുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്തത് വീണ്ടും പുനസ്ഥാപിച്ചത്.

അറബി- സംസ്കൃതം കലോത്സവം നില നിര്‍ത്തുക, മാന്വല്‍ വിരുദ്ധമായി കലോത്സവങ്ങള്‍ നടത്താനുള്ള തീരുമാനം പിന്‍ വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഭാഷ അദ്ധ്യാപകര്‍ തൃശൂര്‍ ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും  നടത്തിയിരുന്നു. ടി.എന്‍.പ്രതാപന്‍ എം.പി യാണ്  ധര്‍ണ്ണ   ഉദ്ഘാടനം  ചെയ്തത്.

Leave A Comment