പോലീസിലുള്ള മുഖ്യമന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ചെന്നിത്തല
കൊച്ചി: കേരള പോലീസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള നിയന്ത്രണം നഷ്ടപ്പെട്ടന്ന് രമേശ് ചെന്നിത്തല എംഎൽഎ. സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ജനങ്ങളോടു പ്രതിബദ്ധതയില്ലാത്ത ഭരണാധികാരികളുടെ ക്രൂരമുഖമാണ് പിണറായി സര്‍ക്കാരിന്‍റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മ്യൂസിയം കേസില്‍ ഇനിയും പ്രതിയെ പിടികൂടാനായിട്ടില്ല. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസെടുത്ത പോലീസ് സ്വപ്നയുടെ ആരോപണങ്ങങ്ങളില്‍ നടപടി സ്വീകരിക്കുന്നില്ല. എല്‍ദോസിന് ഒരു നീതിയും മുന്‍ മന്ത്രിമാര്‍ക്കു മറ്റൊരു നീതിയുമെന്ന സ്ഥിതിയാണ്. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലക്കയറ്റം രൂക്ഷമായിട്ടും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ തങ്ങളുടെ കഴിവുകേടുകളെ നിപ്പയും ഓഖിയും പ്രളയവും കൊറോണയും തുടങ്ങിയവയുടെ പിആര്‍ വര്‍ക്കിലൂടെ മറച്ചപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതൊന്നും ഇല്ലാതെ ഭരണപരാജയത്തിന്‍റെ ദയനീയ മുഖം ജനങ്ങളെ കാണിച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സര്‍ക്കാരിന്റെ കഴിവുകേട് പ്രകടമാണെന്നും ചെന്നിത്തല പറഞ്ഞു.
Leave A Comment