കേരളം

‘ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച്‌ ഫ്‌ളെക്‌സുകള്‍ മാറ്റണം’, ആരാധകരോട് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം:മെസിയും നെയ്മറും ക്രിസ്റ്റിയാനോയും പുള്ളാവൂര്‍ പുഴയില്‍ തല ഉയര്‍ത്തിയപ്പോള്‍ ഫിഫ വരെ അത് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചു. ഇതിനിടയിൽ പരിസ്ഥിതി വാദികളും രംഗത്തെത്തി. ഇതോടെ വിവാദം ചൂടുപിടിക്കുന്നതിന് ഇടയിലാണ് ആരാധകര്‍ക്ക് മന്ത്രി എം ബി രാജേഷിന്റെ മുന്നറിയിപ്പ് വരുന്നത്..

ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച്‌ ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്യണം എന്നാണ് ആരാധകരോട് മന്ത്രി എം ബി രാജേഷ് നിര്‍ദേശിക്കുന്നത്. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികള്‍ കഴിവതും ഒഴിവാക്കണം എന്നും മന്ത്രി പറയുന്നു. 

പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതി ഒഴിവാവാക്കണം.
കോട്ടണ്‍ തുണി, പേപ്പര്‍ അധിഷ്ഠിത പ്രിന്റിങ് രീതികള്‍ എന്നിവ പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികള്‍ ഒഴിവാക്കി പരിഗണിക്കണം എന്നാണ് മന്ത്രി നിര്‍ദേശിക്കുന്നത്. ഫൈനല്‍ കഴിയുന്നതോടെ ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്‌തെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം എന്നും മന്ത്രി നിര്‍ദേശിച്ചു. 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പിവിസി ഫ്‌ളെക്‌സുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ചതാണെന്നും മന്ത്രി ഓര്‍മിപ്പിക്കുന്നു. പുനചംക്രമണത്തിന് സാധ്യമാകുന്ന പോളി എഥിലിന്‍ മെറ്റീരിയല്‍ ഉപയോഗിച്ച്‌ ഫ്‌ളെക്‌സുകള്‍ തയ്യാറാക്കാം. ഫ്‌ളെക്‌സുകളും ബോര്‍ഡുകളും യാത്ര മറയ്ക്കുന്ന വിധത്തിലാവരുത് എന്നും മന്ത്രി നിര്‍ദേശിക്കുന്നു.

Leave A Comment