കെടിയു വിധി: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാങ്കേതിക സർവകലാശാല വിസി നിയമനം ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്ഥിരമായി തോറ്റ് തൊപ്പിയിട്ടു കൊണ്ടിരിക്കുന്ന കേരളാ സർക്കാർ പൊതുസമൂഹത്തിന് മുൻപിൽ പരിഹാസ്യരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഹർജിയിലൂടെ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തു കോടതിയിൽ തിരിച്ചടിയേറ്റത് കേരളാ സർക്കാരിന് കനത്ത തിരിച്ചടിയാണ്. ഗവർണറുടെ നിലപാട് ശരിവയ്ക്കുകയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുകയും ചെയ്യുന്നതാണു കോടതി വിധി’- സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Leave A Comment