കേരളം

കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി; സംസ്‌കാരം ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നാടക നടന്‍ കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി. കൊച്ചുപ്രേമന്റെ സംസ്‌കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ഏകമകന്‍ ഹരികൃഷ്ണനാണ് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു കൊച്ചുപ്രേമന്റെ അന്ത്യം സംഭവിച്ചത്.

 ആദ്യം തിരുവനന്തപുരം വിളപ്പില്‍ പേയാടുള്ള വീട്ടിലും തുടര്‍ന്ന് ഇന്ന് രാവിലെ 11 മുതല്‍ 12.15വരെ തൈക്കാട് ഭാരത് ഭവനിലും എത്തിച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചു പ്രേമന്‍ നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ഏഴു നിറങ്ങളാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. സിനിമാ സീരിയല്‍ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ.

Leave A Comment