കായികകുതിപ്പില്‍ എറണാകുളം വീണു; മലപ്പുറം രണ്ടാമത്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയിലെ അട്ടിമറിച്ച് മലപ്പുറം രണ്ടാം സ്ഥാനത്ത്. എറണാകുളം മാര്‍ ബേസിലിന് തകര്‍ത്തെറിഞ്ഞാണ് മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. ട്രാക്കിനെയും ഫീല്‍ഡിനേയും തീപിടിപ്പിച്ച സ്‌ക്കൂള്‍ കായികമേളയുടെ നാലു ദിനത്തിനൊടുവില്‍ ചരിത്രം തിരുത്തിയാണ് 149 പോയിന്റുമായി മലപ്പുറം അട്ടിമറി വിജയം സ്വന്തമാക്കിയത്. മുന്‍ റണ്ണറപ്പായ എറണാകുളത്തിനെ അഞ്ചാീ സ്ഥാനത്തേക്ക് പിന്തളളിയായിരുന്നു മലപ്പുറത്തിന്റെ രണ്ടാം സ്ഥാനത്തേക്കുള്ള കുതിപ്പ്. മേളയുടെ രണ്ടാം ദിനം തുടങ്ങിയ ആധിപത്യം അവസാനം വരെ നിലനിര്‍ത്തിയാണ് മലപ്പുറത്തിന്റെ വിജയം. മുന്‍ ചാമ്പ്യന്‍മാരായ സെന്റ് ജോര്‍ജ്, നിരാശപ്പെടുത്തിയതാണ് എറണാകുളത്തിന് തിരിച്ചടിയായത്. മുന്‍ ചാമ്പ്യന്‍ സ്‌കൂളായ കോതമംഗലം മാര്‍ ബസേലിയസ് ആധിപത്യം തകര്‍ത്താണ് മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂള്‍ കായിക മാമാങ്കത്തിന്റെ ചാമ്പ്യന്‍ കിരീടം സ്വന്തമാക്കുന്നത്.
രണ്ടു പതിറ്റാണ്ടായി ഉണ്ടായിരുന്ന കല്ലടി സ്‌കൂളിന്റെ ആധിപത്യം അവസാനിപ്പിച്ച് പാലക്കാട് ജില്ലാചാമ്പ്യന്‍ പട്ടം ആദ്യമായി സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ എത്തിയ പറളിഎച്ച്എസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വമ്പന്‍ന്മാരുടെ കുതിപ്പിനു കിതപ്പിനും സാക്ഷ്യം വഹിച്ചാണ് കായിക മേളയ്ക്ക് കൊടി താഴുന്നത്.
Leave A Comment