കൊടകര കുഴൽപ്പണക്കേസിൽ കേരള പൊലീസ് വിവരം നൽകുന്നില്ലെന്ന് പാർലമെന്‍റിൽ മറുപടി; വി ഡി സതീശന്‍
ദില്ലി: കൊടകര കുഴൽപണ കേസിൽ കേരള പോലീസ് വിവരം നൽകുന്നില്ലെന്ന് പാർലമെൻറിൽ മറുപടി ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സർക്കാരും ബിജെപിയും തമ്മിൽ ഒത്തുകളി നടക്കുകയാണ്. കേന്ദ്രത്തിൽ സംഘിവൽക്കരണം പോലെ കേരളത്തിൽ മാർക്സിസ്റ്റ് വൽക്കരണം നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി ഗവർണർ വിരോധത്തിന്‍റെ ചാമ്പ്യൻ ആകാൻ ശ്രമിക്കുന്നു. ഒരു ഘട്ടത്തിൽ ഗവർണർ സ്വയം മാറാൻ തയ്യാറായപ്പോൾ തുടരാൻ ആവശ്യപ്പെട്ടത് സർക്കാരാണ്. സർവകലാശാലകളിൽ പകരം ഏർപ്പെടുത്തിയ ക്രമീകരണം സർവകലാശാലകളെ മാർക്സിസ്റ്റ്വൽക്കരിക്കുന്നതിന് സമമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment