കേരളം

ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം; പിബി യോഗം പരിശോധിക്കും

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പിബി യോഗം വിഷയം പരിശോധിക്കും. സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങൾ തേടി.

പാര്‍ട്ടി കമ്മിറ്റിയില്‍ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണത്തെ ഗൗരവത്തിലാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ഇതിനകം സംസ്ഥാന സെക്രട്ടറിയോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര നേതൃത്വത്തിന്‍റെ അംഗീകാരം ആവശ്യമാണ്. ഇ.പിക്കെതിരേ കണ്ണൂരില്‍നിന്നുതന്നെയുള്ള മുതിര്‍ന്ന നേതാവ് പി.ജയരാജനാണ് സംസ്ഥാന സമിതിയില്‍ സാമ്പത്തികാരോപണം ഉന്നയിച്ചത്.

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ പേരില്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് ആരോപണം. ഇ.പിയുടെ മകന്‍ റിസോര്‍ട്ടിന്‍റെ ഡയറക്ടർ ബോ ർഡിൽ അംഗമാണെന്നും ഇ.പിയുടെ ഭാര്യക്കും റിസോര്‍ട്ടിന്‍റെ നടത്തിപ്പില്‍ പങ്കാളിത്തമുണ്ടെന്നും ആരോപണം ഉയർന്നു.

Leave A Comment