ഇ.പി. ജയരാജനെതിരായ ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ ഇ.പി.ജയരാജിനെതിരെ കെ.മുരളീധരൻ. സംഭവം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ലെന്നും ഇ.പി. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും കെ. മുരളീധരൻ ആരോപിച്ചു.
പാർട്ടിയിൽ തകരാറുകൾ സംഭവിക്കുന്പോൾ തിരുത്തുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ ഈ സംഭവം തിരുത്തേണ്ടതല്ല. ഒരു ജുഡീഷ്യൽ അന്വേഷണം നടത്തി ഇതിന്റെ വസ്തുത പുറത്തുകൊണ്ടുവരണം.
തെറ്റു ചെയ്യുന്പോഴാണ് തിരുത്തലുകൾ വരുന്നത്. ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി. അതുകൊണ്ടാണ് പറയുന്നത് ജുഡീഷ്യൽ അന്വേഷണം നടത്തി യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന്. ഇ.പി. നിരപരാധിയാണെങ്കിൽ ജുഡീഷ്യൽ അന്വേഷണം അദ്ദേഹത്തിനും നല്ല കാര്യമാണ്.
Leave A Comment