കേരളം

പ്രധാനമന്ത്രി സമയം അനുവദിച്ചു; മുഖ്യമന്ത്രി ചൊവ്വാഴ്ച മോദിയെ കാണും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. രാവിലെ 10.45നാണ് കൂടിക്കാഴ്ച.

ചർച്ചയ്ക്കായുള്ള സമയം തേടി പ്രധാനമന്ത്രിയുടെ ഓഫീസുമായി മുഖ്യമന്ത്രി കഴിഞ്ഞദിവസം ബന്ധപ്പെട്ടിരുന്നു. ബഫർ സോൺ, കെ - റെയിൽ തുടങ്ങിയ വിവാദ വിഷയങ്ങൾ സംസാരിക്കാനും കേന്ദ്ര സർക്കാരിന്‍റെ നിലപാട് അറിയാനുമാണ് ചർച്ചയെന്നാണ് സൂചന.

Leave A Comment