കേരളം

ഭക്തന്റെ സമർപ്പണം : ഗുരുവായൂരിൽ മൂന്നു നില ഗോശാല വരുന്നു

ഗുരുവായൂർ : ക്ഷേത്രത്തിനടുത്ത് മൂന്നു നിലയിൽ ഹൈടെക് ഗോശാല പണിയുന്നു. നിലവിൽ ഗണപതി ക്ഷേത്രത്തിനു കിഴക്കുള്ള പുരാതന ഗോശാല നിൽക്കുന്നിടത്താണ് അഞ്ചുകോടി രൂപ ചെലവിൽ പുതിയ കെട്ടിടം വരുന്നത്.

കോയമ്പത്തൂരിലുള്ള ഭക്തനാണ് ഇത് സൗജന്യമായി സമർപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച സ്പോൺസറും ദേവസ്വം അധികൃതരും സ്ഥലപരിശോധന നടത്തി. നിലവിൽ ഈ സ്ഥലത്ത് പത്തു പശുക്കളുണ്ട്. ക്ഷേത്രത്തിലേക്ക്‌ പാലഭിഷേകത്തിനും പാൽപ്പായസത്തിനുമുള്ള പാൽ അടിയന്തരമായി ലഭിക്കുന്നതിനായാണ് ഇവിടെ പശുക്കളെ പാർപ്പിച്ചിട്ടുള്ളത്. ഈ സ്ഥലം പൂർണമായും പൊളിച്ച് മനോഹരമായ രീതിയിലുള്ള കെട്ടിടമാണ് പണിയുക.

11,000 ചതുരശ്രയടിയിലായിരിക്കും പുതിയ ഗോശാല. 60 പശുക്കളെ നിർത്താം. പശുക്കളെ മുകൾനിലയിലേക്ക് കൊണ്ടുപോകാൻ ലിഫ്റ്റും റാമ്പ് സൗകര്യങ്ങളുമുണ്ട്.

Leave A Comment