പുനർജനി നൂഴൽ ഡിസംബർ നാലിന്
തിരുവില്വാമല : പുനർജനി നൂഴൽ ഡിസംബർ നാലിന് നടക്കും. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിലാണ് തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലെ പുനർജനി നൂഴൽ ചടങ്ങ് നടക്കുന്നത്.
ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിൽനിന്ന് നാമജപഘോഷയാത്രയോടു കൂടി ക്ഷേത്രം മേൽശാന്തിയും അധികാരികളും ഭക്തജനങ്ങളും കിഴക്കേ ദിക്കിലുള്ള ഗുഹാമുഖത്തെത്തി പ്രത്യേക പൂജയ്ക്ക് ശേഷമാണ് പുനർജനി നൂഴൽ ആരംഭിക്കുന്നത്. രാവിലെ ക്ഷേത്രത്തിൽ മേളത്തോടു കൂടിയ വിശേഷാൽ കാഴ്ചശ്ശീവേലിയും വൈകീട്ട് വിളക്കുവെപ്പും നടക്കും.
പുനർജനി നൂഴുന്നതിനുള്ള ടോക്കൺ ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ തിരുവില്വാമല ദേവസ്വം ഓഫീസിൽനിന്ന് വിതരണം ചെയ്യും.
പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും സ്ഥിരമായി അസുഖങ്ങളുള്ളവരും ആറുമാസത്തിനുള്ളിൽ കോവിഡ് ബാധിച്ചവരും പുനർജനി നൂഴുന്നതിൽനിന്ന് ഒഴിഞ്ഞു നിൽക്കണമെന്നുംടോക്കൺ എടുക്കാൻ വരുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണമെന്നും ദേവസ്വം മാനേജർ മനോജ് കെ. നായർ അറിയിച്ചു.
Leave A Comment