മാധ്യമങ്ങൾ പാർട്ടിയെ കൊത്തിവലിക്കുന്നു: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മാധ്യമങ്ങൾ അനാവശ്യവാർത്ത സൃഷ്ടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയേയും നേതാക്കളെയും മാധ്യമങ്ങൾ കൊത്തിവലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ തന്നെ വാര്‍ത്ത സൃഷ്ടിക്കുകയും അവര്‍ തന്നെ ചര്‍ച്ച നടത്തുകയും വിധിപ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതില്‍ സിപിഎം അഭിപ്രായം പറയേണ്ടതില്ല.
മാധ്യമങ്ങളോട് പറയേണ്ടത് അവരുമായി ചര്‍ച്ച ചെയ്യും. അനാവശ്യമായി പാര്‍ട്ടിയേയും പ്രവർത്തകരെയും നേതാക്കളേയും കൊത്തിവലിക്കാന്‍ അപ്പുറവും ഇപ്പുറവും നിന്ന് ചര്‍ച്ച ചെയ്യുന്ന സവിശേഷമായ സാഹചര്യമാണുള്ളത്. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന് വ്യക്തമാക്കി.
Leave A Comment