കേരളം

മോട്ടോർ വാഹന നികുതി കൂട്ടി, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 % ആക്കി കുറച്ചു

തിരുവനന്തപുരം : മോട്ടോർ വാഹന നികുതി കൂട്ടി. പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ  2% വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ വാഹനവിലയുടെ 6% മുതല്‍ 20% വരെയുള്ള തുകയാണ്  ഒറ്റത്തവണ നികുതിയായി ഈടാക്കി വരുന്നത്.  ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറയ്ക്കും. കോണ്‍ട്രാക്ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്നതിനായി നികുതിയില്‍ 10% കുറവ്.

Leave A Comment