അധിക നികുതി ജനങ്ങള്‍ അടയ്ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്
ന്യൂഡല്‍ഹി: അധിക നികുതി ജനങ്ങള്‍ അടയ്ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഇതിന്റെ പേരില്‍ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരന് വ്യക്തമാക്കി.
നികുതി വര്‍ധന പിടിവാശിയോടെ നടപ്പിലാക്കിയെന്ന് സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുമ്പില്‍ സംസ്ഥാനത്തെ തളച്ചിടുയാണുണ്ടായത്. ഈ വിഷയങ്ങള്‍ ജനങ്ങളെ കാര്യമായി ബാധിക്കുമെന്ന് ബോധ്യപ്പെടാത്ത ഏക വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരന് വിമര്‍ശിച്ചു.
പട്ടിണികൊണ്ട് റൊട്ടി ഇല്ലെന്ന് പറഞ്ഞ് കരഞ്ഞ ജനങ്ങളോട് കേക്ക് കഴിച്ചു കൂടെ എന്ന് ചോദിച്ച രാജ്ഞിയോട് മാത്രമാണ് പിണറായിയെ ഉപമിക്കാനാവുക. ജനകീയ സമരങ്ങളോടും മാധ്യമങ്ങളോടും മുഖ്യമന്ത്രിക്ക് പരമ പുച്ഛമാണ്. മുഖ്യമന്ത്രിക്ക് എന്ന് മുതലാണ് സമരങ്ങളോട് അലര്ജിയുണ്ടായതെന്ന് തനിക്കറിയില്ലെന്നും സുധാകരന് പറഞ്ഞു.
യുഡിഎഫ് ഭരിക്കുമ്പോള്‍ വെള്ളക്കരവും ഭൂനികുതിയും അടയ്ക്കരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരന് ചൂണ്ടിക്കാണിച്ചു.
സര്‍ക്കാരിനും പാര്‍ട്ടികാര്‍ക്കും ആര്ഭാടത്തിനായാണ് ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പിരിക്കുന്നത്. മന്ത്രിമാര്‍ വിമാനയാത്ര നടത്തുന്നത് ദുര്ചെലവല്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ കണക്ക് കൈവശമുള്ളതുകൊണ്ടാണ് ധനമന്ത്രി അതിനെ ന്യായീകരിച്ചതെന്നും സുധാകരന് ആരോപിച്ചു.
മാധ്യമവാര്‍ത്തകള്‍ കണ്ട് സമരത്തിനിറങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് എന്നും സമരം ചെയ്തിട്ടുള്ളത്. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച നികുതി ഭാരം സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരുമെന്നും സുധാകരന് കൂട്ടിചേര്‍ത്തു.
Leave A Comment