ജില്ലയിൽ മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി എളവള്ളിക്കും കൊരട്ടിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകൾക്കുള്ള സ്വാരാജ് ട്രോഫി തൃശ്ശൂർ ജില്ലയിൽ എളവള്ളിക്കും കൊരട്ടിക്കും. എളവള്ളിയാണ് ഒന്നാം സ്ഥാനം നേടിയത്. കൊരട്ടിക്ക് രണ്ടാം സ്ഥാനം. 5 ലക്ഷം രൂപയും ട്രോഫിയും ആണ് പുരസ്ക്കാരം.
ചരിത്രത്തിൽ ആദ്യമായി ആണ് കൊരട്ടി പഞ്ചായത്ത് സ്വരാജ് ട്രോഫി നേടുന്നത്. 4 മാസത്തിനിടയിൽ കൊരട്ടി നേടുന്ന നാലാമത്തെ പുരസ്ക്കാരം ആണ് സ്വാരാജ് ട്രോഫി.
കൊരട്ടിയെ മാലിന്യവിമുക്തമാക്കുന്ന ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതി, മികച്ചഹരിത കർമ്മസേന പ്രവർത്തനം, ബോട്ടിൽ ബൂത്ത്, വഴിയോര വിശ്രമകേന്ദ്രം,സാധരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഡിജിറ്റൽ പ0ന പദ്ധതിയായ ഇ- അസിസ്റ്റ്, 2021-22 വാർഷിക പദ്ധതിയുടെയും, പട്ടികജാതി ഫണ്ടിൻ്റെയും 100 % ചെലവ്, 100 % നികുതി പിരിവ്, തെരുവുവിളക്കുകൾ എൽ.ഇ.ഡി.യാക്കൽ, ശിശു സൗഹൃദ - ഹൈടെക്ക് അംഗനവാടികൾ, മികച്ച സംയോജിത പദ്ധതികൾ, മികച്ച പദ്ധതി രൂപികരണവും, നടപ്പിലാക്കലും തുടങ്ങിയ മാതൃക പദ്ധതികൾ ആണ് കൊരട്ടിയെ സ്വാരാജ് ട്രോഫിക്ക് അർഹരാക്കിയത്.
മികച്ച ശുചിത്വ പഞ്ചായത്തിനും, ഹരിത കർമ്മ സേനക്കും ഉള്ള രണ്ട് സംസ്ഥാന - ജില്ല പുരസ്ക്കാരം, അതിവേഗതയിൽ ഉള്ള ഫയൽ നീക്കത്തിനുള്ള ജില്ലാ പുരസ്കാരം എന്നിവ കൊരട്ടിക്ക് ഈ അടുത്ത കാലത്ത് കിട്ടിയ പുരസ്ക്കാരങ്ങൾ ആണ്. 4 ദേശിയ സെമിനാറിൽ ആണ് കൊരട്ടി പഞ്ചായത്ത് കേരളത്തെ പ്രതിനിധികരിച്ച് മാതൃക പദ്ധതികൾ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത്.
ഈ മാസം 18, 19 തിയ്യതികളിൽ പാലക്കാട് വച്ച് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം സമർപ്പിക്കും. ഈ പുരസ്ക്കാരം കക്ഷിരാഷ്ടിയത്തിന് അതീതമായി വികസന രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് 19 ജനപ്രിധിനിധികളും -ഉദ്യോഗസ്ഥരും നടത്തിയ കൂട്ടായ പ്രവർത്തനത്തിൻ്റെ നേട്ടം ആണ് എന്ന് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു സൂചിപ്പിച്ചു.
Leave A Comment