ശിവശങ്കറിനെ അറസ്റ്റ് ചെയ്താലെന്ത്; എം.വി.ഗോവിന്ദന്
തിരുവനന്തപുരം: എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്താലെന്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അദ്ദേഹത്തിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും ഗോവിന്ദന് പറഞ്ഞു.
ലൈഫ് മിഷന് കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോവിന്ദന്. ശിവശങ്കറിനെ ഇതിന് മുമ്പ് പല തവണ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
ശിവശങ്കറിനെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് രാഷട്രീയമാണെന്നും ഗോവിന്ദന് പറഞ്ഞു.
അതേസമയം ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാന വാക്കെന്ന് കരുതുന്നില്ല.
സിബിഐ ഇപ്പോള്‍ കുട്ടിലടച്ച തത്തയാണെന്നും ഗോവിന്ദന് പറഞ്ഞു.
Leave A Comment