'ബ്യൂറോക്രാറ്റുകളുടെ താളത്തിന് തുള്ളിയാല്‍ ഒറ്റപ്പെടും'; എ.കെ.ബാലന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളപ്രശ്നത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.കെ.ബാലന്. ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. ബ്യൂറോക്രാറ്റുകളുടെ താളത്തിനനുസരിച്ച് തുള്ളിയാല്‍ മന്ത്രി ഒറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തിലാണ് എ.കെ.ബാലന്റെ പ്രതികരണം. മാനേജ്മെന്റ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗതമന്ത്രി അറിയുന്നില്ലെന്നും അറിഞ്ഞാലും തിരുത്തുന്നില്ലെന്നും ബാലന് വിമര്‍ശിച്ചു.
മന്ത്രി കാര്യങ്ങള്‍ മനസിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. പുതിയ ശമ്പള ഉത്തരവിലെ ധാര്‍ഷ്ട്യം അംഗീകരിക്കില്ല. ജീവനക്കാരെ സിഐടിയുവിനും സര്‍ക്കാരിനും എതിരാക്കുകയാണ് മാനേജ്മെന്റിന്റെ നിലപാട്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനങ്ങള്‍ പോലും മാനേജ്മെന്റ് നടപ്പിലാക്കുന്നില്ല. ഗഡുക്കളായി ശമ്പളം കൊടുക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വേതാളത്തെ തോളിലിട്ട് ചുമക്കുന്നതുപോലെ സിഎംഡിയെ ചുമക്കുകയാണ്. വിക്രമാദിത്യന്- വേതാളം കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
Leave A Comment