ദുരിതാശ്വാസനിധിയിലെ തട്ടിപ്പ്: പിന്നില്‍ സിപിഎമ്മിന് വേണ്ടപ്പെട്ടവർ ;സതീശന്
തിരുവനന്തപുരം: വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വ്യാപക തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്.
മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതില്‍ പരിശോധന നടത്തി ഫണ്ട് അനുവദിക്കുന്നത്. തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന സ്ഥിതിയാണുണ്ടായതെന്നും സതീശന് വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലോ വില്ലേജ് ഓഫീസുകളിലോ ഇതുസംബന്ധിച്ച കൃത്യമായ പരിശോധന നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്നു എന്നത് ഞെട്ടിക്കുന്ന വിവരമാണ്.
പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുമ്പോള്‍ ഇതിന്റെ പിന്നിലുള്ളത് സിപിഎമ്മിന് വേണ്ടപ്പെട്ടവരാണെന്ന കാര്യം വ്യക്തമാകും. അവരെ രക്ഷപെടുത്താനുള്ള ശ്രമം ഉണ്ടാകരുതെന്നും സതീശന് പറഞ്ഞു.
എറണാകുളത്ത് പ്രളയഫണ്ട് തട്ടിപ്പ് നടന്നപ്പോഴും പ്രതിപക്ഷം ശക്തമായി സമരം ചെയ്തതാണ്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരായ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും സതീശന് കൂട്ടിചേര്‍ത്തു.
മാധ്യമപ്രവര്ത്തകന് വിനു.വി.ജോണിനെതിരായ പോലീസ് നടപടിയെ പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.
സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് വിനുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത്. സ്വദേശാഭിമാനിക്കുണ്ടായതിന് സമാനമായ അനുഭവമാണ് അദ്ദേഹത്തിനുണ്ടായതെന്നും സതീശന് പറഞ്ഞു.
Leave A Comment