അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഉടൻ ഈടാക്കില്ല: ധനമന്ത്രി
തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഇടാക്കാനുള്ള തീരുമാനത്തില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്നോട്ട്. അധിക നികുതി ഇപ്പോള്‍ നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് നികുതി പരിഷ്കാരം വരുമ്പോള്‍ കൂടുതല്‍ ധനാഗമ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരും. ഇതിന്റെ ഭാഗമായി നല്കിയ നിര്‍ദേശം മാത്രമാണിത്.
ഇത് പരിശോധിക്കേണ്ടത് തദ്ദേശവകുപ്പാണ്. ബജറ്റില്‍ വന്ന പല നികുതി നിര്‍ദേശങ്ങളില്‍ ഒന്ന് മാത്രമാണിത്. ഇതിന്റെ പേരില്‍ ഉടന്‍ ആര്‍ക്കും നികുതി അടയ്ക്കേണ്ടി വരില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
നേരത്തെ പ്രവാസികളടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Leave A Comment